ഇത് കുട്ടികൾക്കുള്ള ഒരു ബ്ലോഗ് ആണ്. മനുഷ്യരാശി സ്വന്തമാക്കിയ ഏതെങ്കിലുമൊരു അറിവ് കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റാത്തതായി ഞാൻ കരുതുന്നില്ല. ഒരു പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാൻ അവർ കൂടുതൽ സമയമെടുത്തേക്കാം. മുതിർന്നവർ ചോദിക്കാൻ മടിക്കുന്ന ചില ചോദ്യങ്ങൾ അവർ ചോദിച്ചേക്കാം. പരിണതഫലങ്ങളെ കുറിച്ച് ചിന്തിക്കാതെയുള്ള ചോദ്യങ്ങളും അറിയാനുള്ള ത്വരയും ഓരോ കുട്ടിയിലും സ്വാഭാവികമായ് ഉള്ളതാണ്. അതിനുള്ള സ്വാതന്ത്ര്യം അവരുടെ അവകാശവുമാണ്.
എനിക്കറിയാവുന്ന കാര്യങ്ങൾ മലയാളത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക എന്നുള്ളതാണ് ഈ ബ്ലോഗിന്റെ പ്രധാന ഉദ്ദേശ്യം. നിങ്ങൾ മുതിർന്നവരാണെങ്കിൽ നിങ്ങൾക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി ലളിതമായ് എഴുതി എനിക്കയച്ചു തരൂ. ഇവിടെ പ്രസിദ്ധീകരിക്കാം. നിങ്ങൾക്കൊരു ബ്ലോഗുണ്ടെങ്കിൽ അതിൽ പ്രസിദ്ധീകരിച്ച ശേഷം വിലാസം തന്നാലും മതി. കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ എഴുതിയ യാത്രാവിവരണമോ, കഥയോ, കവിതയോ, ശാസ്ത്രകുറിപ്പോ, പുസ്തകാവലോകനമോ, തമാശകളോ, തത്വശാസ്ത്രമോ, കടംകഥകളോ, കളികളോ എന്തുമാവട്ടെ എനിക്കയച്ചു തരൂ.
നിങ്ങളൊരു കുട്ടിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കൂ. ഇവിടെ പ്രസിദ്ധീകരിക്കുന്നവ വായിച്ച് അഭിപ്രായങ്ങൾ പറയൂ. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടൂ. നിങ്ങളയച്ചു തരുന്നതും ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങൾ പലപ്പോഴായി എന്തെങ്കിലുമൊക്കെ സ്വന്തമായ് എഴുതിയിട്ടുണ്ടാകുമല്ലോ? ചിത്രങ്ങൾ വരച്ചു കാണുമല്ലോ? അവയെല്ലാം അയച്ചു തരൂ.
രചനകൾ അയക്കേണ്ട മെയിൽ വിലാസം : sandharb@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ